കാർഷിക ജനിതക വൈവിധ്യ സംരക്ഷണ അവാർഡ് 2024 – അപേക്ഷ ക്ഷണിച്ചു.

കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു
വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം കഴിഞ്ഞ പത്ത് വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷ കുടുംബത്തിനുള്ള കാർഷിക ജൈവ വൈവിധ്യ സംരക്ഷണ അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക,കാർഷികേതര വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷ കുടുംബത്തിനെ ആയിരിക്കും അവാർഡിനായി തെരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷ വീണ്ടും സ്വീകരിക്കുന്നതല്ല.അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവാർഡിന് യോഗ്യരായവരുടെ കൃഷിയിടത്തിൽ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അവാർഡ് നൽകുക .അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 10-01-2024


വിവരങ്ങൾക്ക്
ദേവകി 9961568437
വിപിൻ ദാസ് 9746591504

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം
പുത്തൂര്‍വയല്‍ മേപ്പാടി വയനാട്- 673 577

Related Post