കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു
വയനാട് ആദിവാസി വികസന പ്രവർത്തക സമിതി, എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷക കുടുംബത്തിനെയായിരിക്കും അവാർഡിനായി തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ്യരായവരുടെ കൃഷിയിടം സന്ദർശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാർഡിനായി പരിഗണിക്കൂ . അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
വിവരങ്ങൾക്ക്
എ ദേവകി 9961568437
എൻ എം ബാലൻ 8903285910
വിപിൻദാസ് പി 9746591504
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 20-01-2025
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം
പുത്തൂര്‍വയല്‍ മേപ്പാടി വയനാട്- 673 577















